Malayalam Hymn
Yahove neeyen daivam jeevan
Yahove neeyen daivam jeevan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യഹോവേ... നീയെൻ ദൈവം
ജീവൻ ബലവും നീയേ
ശൈലവും കോട്ടയും... ഞാൻ
ശരണമാക്കും എന്റെ പാറയുമെ
സഹായിപ്പാൻ കഴിയാത്ത മനുഷ്യരിലോ
പ്രഭുക്കളിലോ ഞാൻ ആശ്രയിക്കില്ല
യാക്കോബിൻ ദൈവമെൻ സഹായകൻ
തൻ ഭക്തരിൻ രക്ഷാ ദുർഗ്ഗമവൻ
എല്ലാം ലഭിച്ചെന്നു നിനയ്ക്കുന്നില്ല
തികഞ്ഞവനെന്നൊട്ടും കരുതുന്നില്ല
എനിക്കും പ്രാപിക്കാമോ എന്നേയുള്ളു
എന്നായുസ്സിൻ നാൾകൾ ഈ മരുവിൽ
ഹാഗാറിൻ നിലവിളി കേട്ടിടുന്നോൻ
ഹന്നായിൻ സങ്കടം അറിഞ്ഞിടുന്നോൻ
വസ്ത്രാഗ്രം തൊട്ടതാം സാധുവിനു
സൗഖ്യത്തെ നൽകി നീ മാനിച്ചല്ലോ
മണവാളൻ തലപ്പാവണിയും പോലെ
സർവ്വ വിഭൂഷിത മണവാട്ടി പോൽ
രക്ഷാവസ്ത്രം എന്നെ ധരിപ്പിച്ചല്ലോ
സേവിക്കും നിന്നെയെന്നായുസ്സെല്ലാം