Yahe neeyenne ennum shodhana

Malayalam Hymn

Yahe neeyenne ennum shodhana

Yahe neeyenne ennum shodhana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹേ നീയെന്നെ എന്നും ശോധന ചെയ്തിടുന്നു ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീയറിയുന്നു എന്റെ നിരൂപണം ദൂരത്തു നിന്നു നീ ഗ്രഹിച്ചീടുന്നു(2) എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു (2) 1 എന്റെ വഴികളെയെല്ലാം നാഥാ നീയറിയുന്നു നീയറിയതെ വാക്കുളൊന്നും നാവിന്മേലില്ല മുൻപും പിൻപും അടച്ചും നിൻ കൈ എന്മേൽ വെച്ചടുന്നു നിൻ പരിജ്ഞാനം എന്നും എനിക്ക് അത്ഭുതമാകുന്നു;- 2 നിന്റെ ആത്മാവിനെയൊളിച്ചു ഞാനെവിടെ പോകും തിരുസന്നിധി വിട്ടെവിടേക്കു ഞാനോടി പോയിടും ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെയുമുണ്ടല്ലോ പതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും നീയുണ്ട്;- 3 ഞാനെൻ ചിറകു ധരിച്ചു സമുദ്രത്തിനപ്പുറം പോയീടാം നിന്റെ വലംകൈ എന്നെ നിത്യം പിടിച്ചു നടത്തുന്നു ഇരുട്ടുപോലും നാഥാ നിനക്കു മറവാകുന്നില്ല രാത്രി പകൽപോൽ നിൻ തിരുമുമ്പിൽ ശോഭിച്ചിടുന്നു;- 4 നീയെന്നന്തരംഗളെയെല്ലാം നിർമ്മിച്ചവനല്ലോ എൻ മാതാവിൻ ഉദരത്തിൽ നീയെന്നെ മെടഞ്ഞല്ലോ നിന്റെ പ്രവർത്തികളെന്നെന്നേക്കും അത്ഭുതമായതിനാൽ ഞാൻ നിനക്കെന്നും രാപ്പകലൊരുപോൽ സ്തോത്രം ചെയ്തീടുമേ;-

Related Songs