Sthothram ennum paadum yeshuvine

Malayalam Hymn

Sthothram ennum paadum yeshuvine

Sthothram ennum paadum yeshuvine lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പല്ലവി സ്തോത്രം എന്നും പാടും യേശുവിന് അല്ലെലെല്ലാം അവൻ തീർത്തതിനാൽ ഹല്ലെലുയ്യാ ഗീതം പാടിടുമേ-ഹല്ലെലുയ്യാ ചരണങ്ങൾ 1 പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻ ക്രൂശിലെൻ രോഗവും തീർത്തിടുവാൻ താതൻ തിരുഹിതം പൂർത്തിയാക്കി കാൽവരി മേടതിൽ യാഗമായി-ഹല്ലെലുയ്യാ 2 വീണ്ടെടുപ്പിൻ വില ഏകി എന്നെ നീതിക്കു ദാസനാക്കിയതിനാൽ എന്നുമവൻ സ്‌തുതി ചെയ്‌തിടും ഞാൻ താപമാകെയകന്നാമോദമായ്-ഹല്ലെലുയ്യാ 3 ശാലേമിൻ രാജനാം യേശു മണാളൻ തന്നൊളിയെന്നിൽ പകർന്നതിനാൽ തൻ സേവ പൂർണ്ണമായ് ചെയ്‌തിടുവാൻ ഉള്ളം കൊതിക്കുന്നേ ഇന്നുമെന്നും- ഹല്ലെലുയ്യാ 4 പലവിധ ശോധന വർദ്ധിക്കുന്തോറും പരനേശുവോടെന്നും ചേർന്നിരിക്കും പരമ സീയോനിൽ ഞാനെത്തും വരെ പ്രാണപ്രിയൻ സ്‌തുതി പാടിടുമേ-ഹല്ലെലുയ്യാ 5 അന്ത്യമാം രക്ഷ ഞാൻ പ്രാപിപ്പതിനായ് ആത്മാവിൻ ശക്തിയാൽ കാക്കപ്പെടുന്നു വാട്ടം മാലിന്യമേശാതുള്ളതാം ശാശ്വതാവകാശം പ്രാപിച്ചിടും- ഹല്ലെലുയ്യാ

Related Songs