Malayalam Hymn
Yeshu en jeevithakuravukal - Krupayaal
Yeshu en jeevithakuravukal - Krupayaal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു എൻ ജീവിതകുറവുകൾ നികത്തും
എന്നും എൻ വഴികളിൽ കൂടെയിരിക്കും
കൃപയാൽ നിറയ് ക്കും അറിവുകൾ പകരും
അനുദിനം എനിക്കായ് വഴികളെ തുറക്കും
1 എന്റെ ബലമെന്നും യേശുവിൽ മാത്രം
എന്റെ സൗഖ്യം താതൻ ദാനമല്ലോ (2)
കൃപയാൽ കൃപയാൽ മരുവിൽ ദിനവും
പതറാതെ ഞാൻ യാത്ര ചെയ്യും (2);- യേശു എൻ..
2 മാറിടാതെന്നും കൂടെയിരിക്കും
നല്ലൊരു സഖിയായ് ബലമായി (2)
കൃപയാൽ കൃപയാൽ മരുവിൽ ദിനവും
പതറാതെ ഞാൻ യാത്ര ചെയ്യും (2);- യേശു എൻ..
3 തളർത്തുകില്ലിനി ഭാരങ്ങൾ എന്നെ
ബലവാനാം ക്രിസ്തു കൂടെയുണ്ട് (2)
കൃപയാൽ കൃപയാൽ മരുവിൽ ദിനവും
പതറാതെ ഞാൻ യാത്ര ചെയ്യും (2);- യേശു എൻ..