Poyidum njaan nin krupayaal

Malayalam Hymn

Poyidum njaan nin krupayaal

Poyidum njaan nin krupayaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പോയിടും ഞാൻ നിൻകൃപയാൽ ഇടറിടാതെ പിന്മാറിടാതെ പാഴ്മരുഭൂമിയിൽ തളർന്നിടാതെ(2) യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2) 1 കൂരിരുളിൻ താഴ്വരയിൽ നടന്നീടിലും ഭയപ്പെടില്ല(2) ദീപമെന്റെ പാതയ്ക്കവൻ ജീവനാഥൻ നയിക്കുമെന്നെ(2) ജീവനാഥൻ നയിക്കുമെന്നെ;- പോയിടും... 2 മാനം ധനം ലോകസുഖം മാടിയെന്നെ വിളിച്ചീടിലും(2) മായസുഖം വേണ്ടെനിക്ക് യേശു പോയ പാതമതി(2) യേശുപോയ പാതമതി;- പോയിടും… 3 പഴി നിന്ദ പരിഹാസം ഏറ്റെന്നാകിലും മാറുകില്ല(2) കാൽവറിയിൽ പ്രാണനാഥൻ ഏറ്റതെല്ലാം ഓർത്തിടും ഞാൻ(2) ഏറ്റതെല്ലാം ഓർത്തിടും ഞാൻ;- പോയിടും...

Related Songs