Mahathbhuthame kalvariyil kanunna

Malayalam Hymn

Mahathbhuthame kalvariyil kanunna

Mahathbhuthame kalvariyil kanunna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം സർവ്വലോകത്തിൻ ശാപം 2 ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ ആദിപരാ! പാപികളെയോർത്ത നിന്നൻപേ ആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ! ദിവ്യ കാരുണ്യക്കാമ്പേ! 3 വേദനപ്പെടും മനുജനായവതാരം മേദുര മനോഹരൻ നീ ചെയ്തതിൻസാരം ആരറിയുന്നതിശയമേ നിന്നുപകാരം! തവ സ്നേഹമപാരം! 4 തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ! തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ! തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ! ദൈവം കൈവിടുകെന്നോ! 5 സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻ യോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽ ഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി പാപ ശിക്ഷകൾ പോയി

Related Songs