Shree yeshu nathhane naamennum

Malayalam Hymn

Shree yeshu nathhane naamennum

Shree yeshu nathhane naamennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ശ്രീയേശുനാഥനെ നാമെന്നും സ്തുതിക്കാം ശ്രേഷ്ഠനാമവനെ നാമെന്നും വന്ദിക്കാം 1 പാപികളെ തേടി പാരിൽ വന്നവനെ! പരിശുദ്ധനെ പാരിൻ പരിപാലകനെ!;- ശ്രീയേശു.. 2 കാൽവറിയിൽ കാണും ക്രൂശതിലേശു ശാപമായ് തൂങ്ങി പാപിയെ വാങ്ങി;- ശ്രീയേശു.. 3 ദൂരസ്ഥന്മാരെ സമീപസ്ഥരാക്കും നിൻ ക്രൂശിൻ രക്തമേ എന്നുടെ ജയമേ;- ശ്രീയേശു.. 4 ഏക യാഗത്താലാദി ആദാമെ നീക്കി ഏക ശരീര സഭയ്ക്കെന്നെയംഗമാക്കി;- ശ്രീയേശു.. 5 ന്യായപ്രമാണമെന്ന ശത്രുത്വം നീക്കി ആത്മാവിൻ പ്രമാണത്താൽ പുത്രത്വം നൽകി;- ശ്രീയേശു.. 6 ഈ ലോക ഗതിയിൽ മരിച്ചിരുന്ന എന്നെ പരലോക പദവിയ്ക്കുയർപ്പിച്ചവനെ;- ശ്രീയേശു 7 പരനെ നിന്നുടെയീ നിസ്തുല്യസ്നേഹത്തിൽ വേരൂന്നി നിറയുവാൻ കനിയണെ ഇഹത്തിൽ;- ശ്രീയേശു..

Related Songs