Malayalam Hymn
Manavarkku raksha nalkaan swarggalokam
Manavarkku raksha nalkaan swarggalokam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 മാനവർക്കു രക്ഷ നൽകാൻ സ്വർഗ്ഗലോകം വിട്ട
വാനവനേ! യേശുനാഥാ! നമസ്കാരം
2 ദീനരിൽ കനിവു നിന്നെപ്പോലെ-യാർക്കുംകാണ്മാ
നാവതല്ലേ മൂവുലകു തേടിയാലും
3 സത്യപാതയെന്തെന്നറിയാതെ നിന്റെ പല
പുത്രരയ്യോ! മരുഭൂവിലുഴലുന്നു
4 നിത്യകൈകൾ കൊണ്ടവരെ താങ്ങി ദൈവ- ലോക
മെത്തുവോളം നടത്തുക നസ്രിനാഥാ!
5 അന്ധകാരം ചുഴന്നൊരീ ഭൂവന-ത്തിൽ നിന്റെ
ബന്ധുരമൊഴിയാലൊളിവീശുമല്ലോ
6 ക്ഷീണരാകുമടിയങ്ങൾ ശക്തരാവാൻ സ്വർഗ്ഗ
ഭോജനമരുൾക ദേവാ ദിനം തോറും
7 നിൻതിരുമുഖത്തിൻ കാന്തി തെളിയിക്ക ഞങ്ങൾ
ക്കന്തരംഗം കുളിർക്കുവാൻ തക്കവണ്ണം
8 സ്വാദെഴുന്ന പാലിനോടു പട-യേൽക്കും തവ
ഗീരുകൾ കേൾപ്പതിന്നാശ വളരുന്നു
9 ശ്രദ്ധയോടു നിൻമൊഴികൾ കേട്ടു ഞങ്ങൾനിന്നിൽ
ശക്തിയുക്തരാകുവതിന്നരുളേണം
10 ഉളളിലേറ്റമനൽതട്ടി ജഡ-ശൈത്യംനീങ്ങാൻ
വല്ലഭനേ! ചൊരിക നിൻ ആത്മികാഗ്നി.