Ennu kanamini ennu kanamente raksha

Malayalam Hymn

Ennu kanamini ennu kanamente raksha

Ennu kanamini ennu kanamente raksha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നു കാണാമിനി എന്നു കാണാമെന്റെ രക്ഷാനായകനെ എന്നു കാണാം ലക്ഷോലക്ഷങ്ങളിൽ ലക്ഷണമൊത്തൊരു മൽപ്രാണനായകനേശുവിനെ 1 കാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി- ക്ഷോണിതലേയിന്നു പാർത്തീടുന്നു വേഗം വരാമെന്നു താനുര ചെയ്തിട്ടു ഏറെക്കാലമായി പൊന്നുനാഥൻ;- എന്നു... 2 പ്രാവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽ വേഗം പറന്നങ്ങു എത്തും നൂനം പൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻ സന്താപമൊക്കെയും നീങ്ങിവാഴും;- എന്നു... 3 എന്നു തീരുമിനി എന്നു തീരുമെന്റെ കഷ്ടമശേഷവുമെന്നുതീരും എന്നു വരുമെന്റെ കാന്തനാം കർത്താവ് ആകാശമേഘത്തിലെന്നുവരും;- എന്നു... 4 പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻ പങ്കമകറ്റിയ പൊന്നേശുവേ വന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങു ചെന്നു കാണ്മാനാശ ഏറിടുന്നു;- എന്നു... 5 സങ്കടദുഃഖങ്ങളേറ്റി വലഞ്ഞെന്റെ ചങ്കു തകരുന്നു എൻ ദൈവമേ എന്തുക പൊന്നുകരത്താലെന്നെ വേഗം തീർക്കുക സങ്കടദുഃഖമെല്ലാം;- എന്നു... 6 എന്നു പോകാമിനി എന്നു പോകാമെന്റെ സ്വർഗ്ഗേ വാടാമുടി ചൂടിടുവാൻ എണ്ണമില്ലാതുള്ള ശുദ്ധിമാന്മാരുടെ സംഘത്തിലെന്നിനി ചെന്നു ചേരും;- എന്നു...

Related Songs