Malayalam Hymn
Raksha kristheshumoolamallaathe
Raksha kristheshumoolamallaathe lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
രക്ഷ ക്രിസ്തേശുമൂലമല്ലാതെ
ലഭ്യമാകാ നിനക്കു സഹോദരാ
1 മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ്
കിട്ടീട്ടില്ല നമുക്കു നിശ്ചയം
2 പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയും
പാപീ!.. രക്ഷാമാർഗ്ഗമോ?.. - ചിന്തിക്ക
3 ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയും
ജീവിപ്പിക്കാ നിശ്ചയം - നിന്നെ
4 പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെ
യേശുവിന്റെ ദാനമല്ലയോ - രക്ഷ
5 വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽ
ആശ്വാസം കണ്ടെത്തുമേ - ഉടനെ