Malayalam Hymn
Yahovayente jeevan balam
Yahovayente jeevan balam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യഹോവയെന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കും
യഹോവയെന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടും
ഒരു സൈന്യമെൻ നേരെ പാളയമിറങ്ങിയാൽ
നിർഭയമായി വസിക്കും
വൈരി എന്നോട് പൊരുതുവാൻ അടുത്തീടിലും ഞാൻ
നിർഭയമായി വസിക്കും
chorus
ഹാലേലുയ്യ ഹാലേലൂയ ഹാലേലുയ്യ എൻ രക്ഷകന്
ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ എൻ രാജാവിന്
1 ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞിടുന്നു
ആരെല്ലാം പ്രതികൂലമായെന്നാലും
അനർത്ഥമൊന്നും ഏശിടാതെ
തന്റെ കൂടാരത്തിൽ എന്നെ മറച്ചീടും,
ക്രിസ്തുവാം പാറമേൽ ഉയർത്തീടും;- ഹാലേ...
2 ഒന്ന് മാത്രമേ ഉള്ളെന്റെ ആഗ്രഹമായ്
അതുമാത്രമാണെൻറെ പ്രാർത്ഥനയും
ആലയത്തിൽ വസിച്ചീടേണം
തൻ രൂപമതും ദർശിക്കേണം
നിശ്ചയം ഞാനതു പ്രാപിച്ചിടും;- ഹാലേ...
3 തിരുമുഖത്തു ഞാനെന്നും നോക്കിടുന്നു
തിരുഹിതമെന്നും ചെയ്തീടുമേ
സാധ്യമാകും അസാധ്യമെല്ലാം
പ്രാപിച്ചിടും തൻ നന്മകളെ
വിശ്വസിക്കും ഞാൻ ഉറച്ചീടും;- ഹാലേ...