Alpakaalam maathram ie bhoovile vasam

Malayalam Hymn

Alpakaalam maathram ie bhoovile vasam

Alpakaalam maathram ie bhoovile vasam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അല്പകാലം മാത്രം ഈ ഭൂവിലെ വാസം സ്വർപ്പൂരമാണെന്റെ- നിത്യമാം വീട് എന്റെ നിത്യമാം വീട് 1 എൻപ്രയാണകാലം നാലുവിരൽ നീളം ആയതിൻ പ്രതാപം കഷ്ടത മാത്രം ഞാൻ പറന്നു വേഗം പ്രിയനോടു ചേരും വിൺമഹിമ പ്രാപിച്ചെന്നും - വിശ്രമിച്ചിടും-എന്നും 2 പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം നിൽക്കവേണ്ട പോർപൊരുതു-യാത്ര തുടരാം-വേഗം 3 നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ് കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ് കാരുണ്യവാൻ പണികഴിച്ച-കൊട്ടാരം തന്നിൽ-ആ 4 മുത്തുമയമായ് വിളങ്ങും പട്ടണമാണത് പുത്തനെരുശലേം പുരം തത്രശോഭിതം വീഥി സ്വഛസ്ഫടിക തുല്യം തങ്കനിർമ്മിതമാം പട്ടണമതിന്റെ ഭംഗി-വർണ്ണ്യമല്ലഹോ- ഭംഗി 5 പാവനമാം പട്ടണത്തിലാരു കടന്നീടും പാപമറ്റ ജീവിതം നയിച്ചവരല്ലോ നീതിയായ് നടന്നു നേർ പറഞ്ഞു മന്നിൽ പാതിവ്രത്യമുള്ള മണവാട്ടി-മാത്രമേ-മണവാട്ടി

Related Songs