Ange maathram sevikkuvaan

Malayalam Hymn

Ange maathram sevikkuvaan

Ange maathram sevikkuvaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അങ്ങെ മാത്രം സേവിക്കുവാൻ എന്നെ മുറ്റും സമർപ്പിക്കുന്നു അങ്ങെ മാത്രം സേവിച്ചു ഞാൻ പോകും എല്ലാ നാളും അങ്ങെ മാത്രം... നഷ്ട്ടമാക്കി എന്റെ നാൾകൾ നശ്വരമാം ലോകത്തിനായ് എങ്കിലും എന്നെ തേടി വന്ന ദൈവസ്നേഹം വർണ്ണാതീതം ദൈവഇഷ്ട്ടം മാത്രം ചെയ്തു തിരുഹിതം പോലെ നടക്കാം നൽകുന്നു എൻ സർവ്വസ്വവും എന്നു അങ്ങെ മഹിമക്കായ്‌;- അങ്ങെ മാത്രം.... ദോഷിയായ എന്നെ തേടി നല്ല നാഥൻ പാരിൽ വന്നു കാൽവറിയിൽ രക്തം ചിന്തി നൽകി പ്രാണൻ എൻ പേർക്കായി ദൈവ സ്നേഹത്തിൽ നടന്നു ആത്മാവിൻ ഫലം നൽകിടാൻ വിശുദ്ധിയിൽ മുന്നേറിടാൻ നൽകുന്നു ഞാൻ സമ്പൂർണ്ണമായ്;- അങ്ങെ മാത്രം.... കഷ്ട്ട നഷ്ടശോധനകൾ ഭാരം ദു:ഖം വന്നെന്നാലും നാഥൻ കൂടെ മാത്രം പോകും ഇന്നുമെന്നും എല്ലാ നാളും സത്യപാതയിൽ നടന്നു നാഥനായി വേല ചെയ്തു ക്രൂശിൽ മാത്രം നോക്കി കൊണ്ടു യാത്ര ചെയ്തു ഞാൻ പിൻചെന്നിടും;- അങ്ങെ മാത്രം....

Related Songs