Malayalam Hymn
Unarvin kaatu veeshunnallo
Unarvin kaatu veeshunnallo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
ദർശനത്തിൻ തലമുറ
മഹത്വത്തിൻ തലമുറ
ഒന്നിച്ചൊന്നായി നിന്നീടാം
നാം യേശുവിനായി
ദേശം ഉണരട്ടെ സഭ വളരട്ടെ
ലോകം കാണട്ടെ
ദൈവ പ്രവർത്തികൾ
മരിച്ചവർ ഉയർത്തീടും
ആത്മാവിന്റെ ശക്തിയാൽ
ഭൂതങ്ങൾ വിട്ടോടിടുമേ
യേശു നാമത്തിൽ
പുതു ഭാഷ ഒഴുകീടും
വൻ കാര്യങ്ങൾ ചെയ്തീടും
ആത്മാവിന്റെ സാന്നിദ്ധ്യം
വന്നണയുമ്പോൾ;- (ദേശം...)
പെന്തക്കോസ്ത് നാളിലും
പത്മൊസ് ദ്വീപിനുളിലും
ആത്മ നാഥൻ തേജസ്സോടിറങ്ങി വന്നല്ലോ
മരണത്തെ ജയിച്ചവൻ
ജീവനിൽ വാഴുന്നവൻ
യേശു നാഥൻ നമ്മൾ
മദ്ധ്യേ ഉലാവുന്നിത;- (ദേശം...)
ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
ദർശനത്തിൻ തലമുറ
മഹത്വത്തിൻ തലമുറ
ഒന്നിച്ചൊന്നായി നിന്നിടാം
യേശുവിനായി;- (ദേശം...)
പോയീടാം നമ്മുക്കൊന്നായി
ആത്മക്കളെ നെടീടാം
സത്യ സുവുശേഷത്തിന്റെ
സാക്ഷിയായിടാം;- (ദേശം...)