Unarvin kaate veeshuka

Malayalam Hymn

Unarvin kaate veeshuka

Unarvin kaate veeshuka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേ ഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻ 2 പെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയും ചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണം 3 നോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾ ഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുക 4 കൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെ തന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേ 5 ചുഴലിക്കാറ്റിന്റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽ കഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻ 6 നാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽ നന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണം 7 സത്യദൈവ സേവയും ശുദ്ധ ദൈവഭക്തിയും സത്യദൈവവചനവും നിത്യമേകി പാലിക്ക 8 നൽകീടേണം ദൂതുകൾ ഓതുവാൻ നിൻ സത്യങ്ങൾ കത്തിക്കേണം ശക്തിയെ ഞങ്ങളുള്ളിൽ വേഗമായ്

Related Songs