Malayalam Hymn
Nalla devane njangal ellavareyum
Nalla devane njangal ellavareyum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നല്ല ദേവനേ ഞങ്ങൾ എല്ലാവരെയും
നല്ലോരാക്കി നിൻ ഇഷ്ടത്തെ ചൊല്ലിടേണമേ
2 പച്ചമേച്ചിലിൽ ഞങ്ങൾ മേഞ്ഞിടുവാനായ്
മെച്ചമായാഹാരത്തെ നീ നൽകിടേണമേ
3 അന്ധകാരമാം ഈ ലോകയാത്രയിൽ
ബന്ധുവായിരുന്നു വഴി കാട്ടിടേണമേ
4 ഇമ്പമേറിയ നിൻ അൻപുള്ള സ്വരം
മുമ്പേ നടന്നു സദാ കേൾപ്പിക്കേണമേ
5 വേദവാക്യങ്ങൾ ഞങ്ങൾക്കാദായമാവാൻ
വേദനാഥനേ നിന്റെ ജ്ഞാനം നൽകുകേ
6 സന്തോഷം സദാ ഞങ്ങൾ ചിന്തയിൽ വാഴാൻ
സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേ
7 താതനാത്മനും പ്രിയ നിത്യപുത്രനും
സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേൻ