Daivathin kunjade sarva vandanathinum

Malayalam Hymn

Daivathin kunjade sarva vandanathinum

Daivathin kunjade sarva vandanathinum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവത്തിൻ കുഞ്ഞാടേ സർവ്വ വന്ദനത്തിനും യോഗ്യൻ നീ ജ്ഞാനവും ശക്തിയും ധനം ബലം- സ്തുതി ബഹുമാനമെല്ലാം നിനക്കേ 1 ഘോരപിശാചിൻ നുകം നീങ്ങാൻ പോരാ സ്വയത്തിൻ ശ്രമങ്ങൾ ചോരയിൻ ചൊരിച്ചിലാൽ യേശുവേ ഈ വൻ പോരിനെ തീർത്തവൻ നീ;- 2 ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീർക്കുവാൻ പ്രായശ്ചിത്താർത്ഥമായ് പാപത്തിന്നായി നിൻ കായത്തെ ഏൽപ്പിച്ചു നീ;- 3 മൃത്യുവെ ജയിപ്പാൻ നീ ദൈവഭൃത്യനാം നിന്നെത്തന്നെ നിത്യദൈവാവിയാലർപ്പിച്ചതാലീ മർത്യർക്കു ജീവനുണ്ടായ്;- 4 ദൈവത്തിൻ കൂട്ടായ്മ ഞങ്ങൾ ചാവിലും ആസ്വദിപ്പാൻ ദൈവത്താൽ വിടപ്പെട്ടു ക്രൂശിങ്കൽ നീ നിൻ ജീവനെ ഏൽപ്പിച്ചപ്പോൾ;- 5 കുറ്റം ചുമത്തുന്നതാർ? നിന്റെ ശത്രുവർഗ്ഗമെവിടെ? യുദ്ധമൊഴിഞ്ഞു സമാധാനമായി വിശുദ്ധമാം രക്തത്തിനാൽ;- 6 ഹല്ലേലുയ്യാ പാടിൻ ക്രിസ്തു നല്ലവനെന്നാർക്കുവിൻ വല്ലഭമാം തിരുനാമത്തിൽ സൃഷ്ടിയെല്ലാം വണങ്ങിടട്ടെ;-

Related Songs