Malayalam Hymn
Yogyanayi pithaave
Yogyanayi pithaave lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യോഗ്യനായി പിതാവേ
ഞാനും യോഗ്യനായി പിതാവേ
യേശുവിൻ രക്തത്താലെ
ഞാനും യോഗ്യനായി പിതാവേ
എൻ യേശുവിൻ രക്തത്താലെ
ഞാനും യോഗ്യനായി പിതാവേ
കൂട്ടം വിട്ടോടിയ കുഞ്ഞാടു ഞാൻ
കൂടണയ്ക്കാൻ അവൻ തേടിവന്നു
ചെന്നായ്ക്കൾ മധ്യേ ചുടുചോര ചിന്തി
വീണ്ടെടുത്തെന്നേയും യേശുനാഥൻ
പാഴ്മരമായി ഞാൻ വളർന്നു വന്നപ്പോൾ
വെട്ടി എറിയുവാൻ കല്പന വന്നു
ചെത്തിമിനുക്കി ചോരയാൽ വീണ്ടെന്നെ
ഫലമുള്ളതാക്കിയെൻ യേശുനാഥൻ
കാൽവരിമലമേൽ എൻ പാപം പേറി
യാഗമായി തീർന്നെന്റെ യേശുനാഥൻ
ചങ്കിലെ ചോരയാൽ കടമെല്ലാം പോക്കി
പറുദീസയെനിക്കവൻ എകിയല്ലോ