Malayalam Hymn
Yudakulapalakanay piranna rajave
Yudakulapalakanay piranna rajave lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യൂദകുലപാലകനായ് പിറന്ന രാജാവേ-വീണ്ടും
മോദമോടീ മേദിനിയിൽ വരുന്ന രാജാവേ
പഴയ പാമ്പിൻ കടിയതേറ്റു മൃതിയടഞ്ഞോരേ-നിത്യം
പിഴകൾ പോക്കി ഉയിർകൊടുപ്പാൻ മരിച്ചുയിർത്തോനെ
കഠിന നുകം ചുമലിൽ നിന്നും അഴിച്ചുവിട്ടോനെ-സർവ്വ
കുടിലതയും ഒഴിച്ചു കൂടെ പടകിൽ വന്നോനെ
കടലിൻ മീതെ നടന്നുവന്നു പടകിൽ കയറീടും-കാന്തൻ
കൊടിയകാറ്റിൽ അമർച്ച നൽകി കരയ്ക്കിറക്കീടും
കഠിനവ്യാധി കുടികൊണ്ടിടും കുടിലജാതിക്കാ-ർക്കെല്ലാം
ഉടനടി നൽസുഖം കൊടുക്കും പരമവൈദ്യനെ
തലയിൽ എണ്ണ പകർന്നു മെയ്യിൽ കുളിർമ്മ തന്നിടും സീയോൻ
മലയിൽ പെയ്യുംകൃപയിൻ മഞ്ഞാൽ വനങ്ങൾ പൂത്തിടും
ഉടൽ പൊതിവാൻ പുടവതരും പുതിയ സൗധത്തിൽ പൊന്നിൻ
മകുടമേകും തലയിൽ വയ്ക്കാൻ പിതൃസാന്നിദ്ധ്യത്തിൽ
പുതിയഗീതം സഭയിൽ പാടാൻ വരംതരുന്നോനെ-കൈയ്യിൽ
പുതിയ കൊടി പിടിച്ചീടുവാൻ ബലം തരുന്നോനെ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻ എൻ രക്ഷകനെ : എന്ന രീതി