Maname bhayamenthine karuthaan

Malayalam Hymn

Maname bhayamenthine karuthaan

Maname bhayamenthine karuthaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മനമേ ഭയമെന്തിന് കരുതാൻ അവനില്ലയോ ഇന്നലെയും ഇന്നുമെന്നും മാറാത്തവൻ എന്നേശു എന്നേശു ഇന്നലെയും ഇന്നുമെന്നും മാറാത്തവൻ 1 നാളെയെ ഓർത്തു നീറി നീറി നീങ്ങുമ്പോൾ കാര്യങ്ങൾ ഓർത്തു ഭാരമേറി നീങ്ങുമ്പോൾ ആകുലമെന്തിന് വ്യാകുലമെന്തിന് കാര്യം നടത്തിടാൻ എൻ യേശുവില്ലയോ ഭാരം ചുമന്നിടാൻ എൻ യേശുവില്ലയോ;- 2 കാറ്റുകൾ മാറി മാറി ആഞ്ഞു വീശുമ്പോൾ പ്രതികൂലമാം തിരകളാൽ വലയുമ്പോൾ ഭയപ്പെട വേണ്ടിനി ഭ്രമിച്ചിട വേണ്ടിനി നാലാം യാമത്തിലും നാഥനെത്തിടും കാറ്റും കടലുമങ്ങു ശാന്തമായിടും;- 3 കാക്കയിൻ വരവതങ്ങു നിന്ന് പോകിലും കെരീത്തു തോട്ടിലെ ജലം നിലയ്കിലും ആകുലമെന്തിന് വ്യാകുലമെന്തിന് എലിയാവിൻ ദൈവമെന്നും കൂടെയില്ലയോ ക്ഷാമത്തിൽ പോറ്റിടുന്ന നാഥനില്ലയോ;-

Related Songs