Ennalambam yeshuvil athre

Malayalam Hymn

Ennalambam yeshuvil athre

Ennalambam yeshuvil athre lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നാലംബം യേശുവിൽ അത്രേ എന്നാശ താൻ അത്രേ എൻ അനുദിന ജീവിതപ്പോരിൽ ഏറ്റവും നൽ സഖി താൻ(2) 1 താണുപോം മാനുഷകൈകൾ മറഞ്ഞീടും എല്ലാ മുഖങ്ങളും കാണും ഞാൻ യേശുവിൻ മിന്നും പൂമുഖം അന്നേരം പ്രകാശിതമാകും എൻ ക്ലേശങ്ങൾ മാറും എൻ അനുദിനജീവിതപ്പോരിൽ ഏറ്റവും നൽ സഖിതാൻ(2);- 2 ആശ്രയം ചിലർക്കു രഥത്തിൽ വിശ്രാമം അശ്വബലത്തിൽ എൻ ആശ്രയമോ എന്നും ഈശൻ ഭുജത്തിൽ ആരെ ഞാൻ ഭയപ്പെടും പാരിൽ എൻ ആയുസ്സിൻ നാളിൽ എൻ അനുദിന ജീവിതപ്പോരിൽ ഏറ്റവും നൽ സഖി താൻ;- 3 സ്വന്തം പോൽ സ്നേഹിച്ചോരെല്ലാം നൊമ്പരം തന്നു പിന്മാറും എങ്കിലോ എൻ പ്രിയൻ കൂട്ടായി വന്നിടും ഏകനായി താൻ കൈവിടുകയില്ല ഒരുനാളും വിടില്ല എൻ അനുദിന ജീവിതപ്പോരിൽ ഏറ്റവും നൽ സഖിതാൻ(2);-

Related Songs