Malayalam Hymn
Kathirikkum shuddhimaanmaare
Kathirikkum shuddhimaanmaare lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാത്തിരിക്കും ശുദ്ധിമാന്മാരെ
കാന്തനെ കണ്ടിടാറായി... ഇവിടെ
കണ്ണുനീരവൻ തുടയ്ക്കുമേ
തൻ കോമള കരങ്ങളാൽ;- ഇവിടെ കാത്തി...
1. കാട്ടുപ്രാക്കൾ സംഘമന്നൊന്നായി
കല്യാണശാലയിൽ പൂകും
പ്രേമ മാല ചാർത്തിടുമെന്നെ
പ്രിയൻ വമ്പിച്ച മാന്യ സദസ്സിൽ;- ഇവിടെ കാത്തി...
2. ഞാനനേകം ദൂതർ മദ്ധ്യത്തിൽ
മംഗള കാന്തി വിലസി–
എൻ കാന്തനു ഞാൻ കണ്ണിലുണ്ണി പോൽ
വാഴും നിത്യയുഗങ്ങൾ;- ഇവിടെ കാത്തി...
3. താൻ വരുമ്പോൾ ഞാനും പോകുമേ
ഉള്ളിൽ പ്രത്യാശയുള്ളവർ
രാപ്പകൽ നാം വിശ്രമമെന്യേ
താലന്തു വ്യാപാരം ചെയ്യാം;- ഇവിടെ കാത്തി...
4. തന്നാഗമനം വേഗമാകാറായ്
തൻ മക്കൾ വാനിൽ പോകാറായ്
കാത്തിരിക്കും ശുദ്ധർകൂട്ടമേ
തമ്മിൽ ചുംബിക്കാറായ്;- ഇവിടെ കാത്തി...