Malayalam Hymn
Ente sangkethavum ente gopuravum
Ente sangkethavum ente gopuravum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ സങ്കേതവും എന്റെ ഗോപുരവും
എൻ സഹായവുമാം യേശുവേ
അങ്ങിൽ ഞാൻ നോക്കിടും അങ്ങിൽ ഞാൻ ചാരിടും
ഏതു നേരത്തിലും യേശുവേ
ഹാ എത്ര നല്ലവൻ ഹാ എത്ര വല്ലഭൻ
ആഴമായ് സ്നേഹിച്ച സ്നേഹിതൻ
നിത്യമാം രക്ഷയെ നിത്യമാം ജീവനെ
തന്നെന്നെ സ്നേഹിച്ച സ്നേഹിതൻ
ദുഃഖ വേളയിലും വൻപ്രയാസത്തിലും
ചാരെ വന്നെത്തിടും യേശുവേ
ആരിലും ഉന്നതാ നൽസഖി യേശുവേ
അങ്ങ് മാത്രമാണെൻ സ്നേഹിതൻ
പാരിതിൽ പാടുകൾ ഏറിവന്നീടിലും
പാവന നായക യേശുവേ
പൊൻകരം നീട്ടിയെൻ കണ്ണുനീർ മായ് ക്കണേ
അങ്ങു മാത്രമാണെൻ ആശ്രയം
ഘോരമാം താഴ്വര ഏകനായ് താണ്ടിടും
നേരവും നീ വരും കൂട്ടിനായ്
ആ മഹൽ സാന്നിദ്ധ്യം എകിടും സാന്ത്വനം
അങ്ങ് മാത്രം മതി യേശുവേ