Orungidaam priyare modamay

Malayalam Hymn

Orungidaam priyare modamay

Orungidaam priyare modamay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരുങ്ങിടാം പ്രിയരേ മോദമായ് പ്രിയന്റെ ശബ്ദവും കേൾക്കാറായ്(2) 1 പോയിടാം വേഗത്തിൽ വാണിടാം നാൾക്കുനാൾ മോദമായ് പാർത്തീടാമേ... ഓ... ഓ... നാമെന്നായ് കൂടീടാം മുമ്പോട്ട് പോയിടാം ക്രിസ്തുവിനായ് ജയ് വിളിച്ചീടുവാൻ;- ഒരുങ്ങിടാം... 2 ഭാരങ്ങൾ നേരിടും നേരത്ത് താങ്ങിടും സാരമില്ലെന്നോതീടും... ഓ... ഓ... കൈകളിൽ താങ്ങിടും ഭാരങ്ങൾ നീക്കിടും ആശ്വാസം തന്നു നടത്തീടുമേ(2);- ഒരുങ്ങിടാം... 3 പട്ടിണിയാകിലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി... ഓ... ഓ... ലോകക്കാർ നിന്ദ്യനായ് എണ്ണിയെന്നാകിലും ക്രൂശാണെനിക്കുള്ള നിക്ഷേപമേ;- ഒരുങ്ങിടാം... 4 അപ്പനും അമ്മയും തള്ളിയെന്നാകിലും തള്ളാത്തൊരുറ്റ സഖി... ഓ... ഓ... മാർവ്വോടണച്ചിടും അനുഗ്രഹം തന്നിടും ആശ്വാസം തന്നു നടത്തീടുമേ;- ഒരുങ്ങിടാം...

Related Songs