Malayalam Hymn
Orthidam priyare daivika viliye
Orthidam priyare daivika viliye lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഓർത്തിടാം പ്രിയരേ ദൈവിക വിളിയെ
മന്ദതമാറ്റിടുവാൻ ഒന്നായുണർന്നിടുവാൻ
സ്വർഗ്ഗീയ വിളിയതു വിശുദ്ധമാകയാൽ
വിശ്വസ്തരായിടണം
പരമ വിളിയതു വിശുദ്ധമാകയാൽ
യോഗ്യരായി തിളങ്ങിടുവാൻ
ഉൾനിനവറിയുന്ന രൂപാന്തരം തരുന്ന
ജീവചൈതന്യമേറും
കർത്താവിൻ വചനത്താൽ നവ്യരായ് തീർന്നിടാം
ജീവിത പാതകളിൽ
നിർമ്മല വചനത്താൽ നിർമ്മദരായി നാം
തീരണമനുദിനവും
നാൾക്കുനാൾ നമ്മൾ ശക്തിപ്രാപിക്കുവാൻ
ജഡത്തെ മരിപ്പിക്കുവീൻ
ആത്മാവിൻ തുമ്പമാകും ലോകത്തിന്നിമ്പം
വെടിഞ്ഞിടാം പ്രിയരെ
സ്വർഗ്ഗമോദം വെടിഞ്ഞു ഭൂവിൽ വന്നേശുവിൻ
സ്നേഹമതാൽ നിറയാം
ഭിന്നത വെടിഞ്ഞിടാം ഉന്നതനേശുവിൻ
രക്ഷിത ഗണമേ നമ്മൾ
തമ്മിൽ വർത്തിച്ചിടാം ആത്മിക വർദ്ധനയ്ക്കായ്
ദൈവിക ഹിതമതുപോൽ