Malayalam Hymn
Yeshuvil njan charidum - Vallabha nee kotta
Yeshuvil njan charidum - Vallabha nee kotta lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുവിൽ ഞാൻ ചാരിടും
യേശുവിൽ ഞാൻ ചാരിടും
ആഴികളും തിരമാലകളും
ആർത്തിരമ്പുമ്പോഴും
cho: വല്ലഭാ നീ കോട്ട
വല്ലഭാ നീ ശൈലം
നിന്റെ കൈകളിലല്ലയോ
നീ മെനഞ്ഞ നിൻ ദാസർ
വെള്ളങ്ങൾ മീതെ കവിഞ്ഞു
പ്രാണനു വേണ്ടി ഞാൻ പിടഞ്ഞു
വാഗ്ദത്ത നാടിനെ ഓർത്തു
ശാന്തത നൽകി എൻ ദൈവം;-
ലോത്തിനെ പോലെ ഞാൻ ഓടി
നേടിയതെല്ലാമോ വ്യർഥം
സ്വന്തമായതെല്ലാം മിദ്ധ്യ
എങ്കിലും ചേർത്തു നിൻ കരങ്ങൾ;-
Bridge
ഘോരമാം ശോധനയിൽ
നിൻ സ്നേഹമതെന്തു ഞാൻ അറിഞ്ഞു
കൂരിരുൽ മൂടിയ വാനിൽ
നിൻ ശോഭ എന്നെ നയിച്ചു
ഭൂവിലെ വാസം തീരും വരെയും
വല്ലഭൻ പണിയും തിരുഹിതം പോൽ