Puthiya shakthi puthiya krupa

Malayalam Hymn

Puthiya shakthi puthiya krupa

Puthiya shakthi puthiya krupa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പുതിയ ശക്തി പുതിയ കൃപ പുതിയ സന്തോഷം പകരണമേ പരിശുദ്ധാത്മ നിറവിനതാൽ തിരുഹിതം ചെയ്തിടുവാൻ 1 ഈ ദുഷ്ടലോകത്തിൻ മാലിന്യങ്ങൾ ലേശവുമേശാതെ ജീവിക്കുവാൻ വരുമടരിൽ ജയം പ്രാപിക്കുവാൻ അമിതബലം തരണേ;- 2 ഘോരാന്ധതമസ്സിൽ നിൻ ദീപങ്ങളായ് അനുദിനം എരിഞ്ഞു ശോഭിക്കുവാൻ അഗ്നിയിൽ അഭിഷേകം ചെയ്യണമേ അനുഗ്രഹം അരുളണമേ;- 3 സകലവും നിനക്കായ് കീഴ്പ്പെടുത്താൻ കഴിയും നിൻ വ്യാപാര ശക്തിയിനാൽ താഴ്ചയതുള്ള ഈ മൺശരീരം മഹത്വമതാക്കണമേ;- 4 അത്ഭുതങ്ങൾ ദിനമടയാളങ്ങൾ തിരുനാമത്തിൽ നടന്നീടുവാൻ ആത്മവരങ്ങൾ ചൊരിയണമേ സഭയെ നീ ഉണർത്തണമേ;- 5 സീയോനിൻ പണി തീർത്തുപ്രിയൻ മഹത്വത്തിൻ തേജസ്സിൽ വെളിപ്പെടുമ്പോൾ നൊടിയിടയിൽ ദൈവശക്തിയിനാൽ മറുരൂപരാകുമേ നാം;-

Related Songs