Ennum padidum njaan nadiyal

Malayalam Hymn

Ennum padidum njaan nadiyal

Ennum padidum njaan nadiyal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ് എന്നെ സ്നേഹിക്കും എൻ ജീവനാം നാഥനായ് (2) ക്രൂശതിൽ പുണ്യരക്തം ചിന്തി നിത്യമാം ജീവ മാർഗം നൽകി വീണ്ടെടുത്തെന്നെയും നൽ രക്ഷകൻ (2) ഈ ദൈവം എൻ ദൈവം ഈ ദൈവം എൻ സർവ്വം എൻ സർവ്വം എൻ സർവ്വം 2 ഏതു നേരവും നൽ ആശ്രയം നൽകിടും സ്നേഹ നാഥനാം എൻ യേശു എൻ സർവ്വവും (2) താഴ്ചയിൽ താങ്ങിടുന്നെൻ ദൈവം വീഴ്ചയിൽ കൈവിടില്ലെൻ ദൈവം കണ്മണിപോലെ നിത്യം കാത്തിടും (2);- ഈ... 3 ഓരോ നാളിലും നൽ താതനെന്ന പോലെ എന്നെ പോറ്റിടും എൻ യേശു എൻ സർവ്വവും(2) നിത്യവും വേണ്ടതെല്ലാം നൽകും നിത്യവും തൻ കരത്താൽ കാക്കും ചേർത്തിടും മാർവ്വതിൽ വൻ സ്നേഹമായ് (2);- ഈ... ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ (4)

Related Songs