Manam thalarnnedunna nerangalil

Malayalam Hymn

Manam thalarnnedunna nerangalil

Manam thalarnnedunna nerangalil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മനം തളർന്നീടുന്ന നേരങ്ങളിൽ മനഃശാന്തിയേകും തവ വചനങ്ങളിൽ മനം കലങ്ങുമ്പോഴും കർത്തനിൽ ആശ്രയം മനം നിറഞ്ഞീടും നിന്റെ സന്തോഷത്താൽ എത്ര സ്തുതിച്ചാലും നന്ദി പറഞ്ഞാലും മതിയാവില്ല നിൻ കരുണയും കൃപയും ഞാൻ രുചിച്ചിടുമ്പോൾ എല്ലാം നിറയ്ക്കുന്ന നിറവിനാൽ ഇന്നു ഞാൻ നിറയുവാൻ സന്നിധി അണയുന്നിതാ നിനക്കെന്റെ കൃപ മതി എന്നു നീ എന്നോടു പലവട്ടം പറഞ്ഞിട്ടും കേട്ടില്ല ഞാൻ ബുദ്ധിയിലാശ്രയം വെച്ചു ഞാൻ പോയപ്പോൾ ബലഹീനനായി ഞാൻ തളർന്നുപോയി നിൻ ബലമേകി നിൻ കൈകളിൽ വഹിച്ചതാൽ നന്ദിയാൽ നിന്നെ ഞാൻ സ്തുതിച്ചീടുന്നു;- മനം... തുറന്നൊരു പാത്രമായ് നിൻമുൻപിൽ വന്നു ഞാൻ തുറക്കുകെൻ ബുദ്ധിയെ തിരുഹിതം പോൽ തുറക്കുന്നെൻ ഹൃദയത്തിൻ വാതായനങ്ങളെ തുടർമാനം എന്നിൽ നീ വസിച്ചീടുവാൻ പ്രയോജന പാത്രമായ് ഉപയോഗിക്കുകെന്നെ നീ പ്രതിദിനം സാക്ഷിയായ് മാറീടുവാൻ;- മനം...

Related Songs