Malayalam Hymn
Krushinmel kanunna snehathil
Krushinmel kanunna snehathil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ധ്യാനിക്കും
കാൽവറി മലയെന്താശ്ചര്യം
താതന്റെ ഹിതത്തെ പൂർണ്ണമായ് പാലിപ്പാൻ
പാപമില്ലാത്തവൻ മരിച്ചു
നിൻഹിതം യേശുവേ നിൻവഴി യേശുവേ
എന്നിഷ്ടം അല്ലിനി എന്നാശ
സേവകൻ ഞാനിനി നിൻ തിരുഹിതത്തിൻ
വേറില്ലൊരാശയങ്ങല്ലാതെ
2 നിൻവഴിയേതെന്നു നിനപ്പാനെന്നുള്ളിൽ
ജ്ഞാനമില്ലപ്പനെ സ്വയമായ്
ഉയരത്തിൻ ജ്ഞാനമെന്നുള്ളിലെന്താനന്ദം
പാദത്തിൻ ദീപത്തെ തെളിക്കും;-
3 ഏഴയിതായെന്നോടരുളിച്ചെയ്യേണമേ
എന്നുര ചെയ്ത പ്രവാചകൻ
മാതൃകയെനിക്കിന്നീ വഴിത്തിരിവിൽ
നിൻ മൊഴി ശ്രദ്ധിക്കും പാലിക്കും;-
4 എൻ വഴി കാംക്ഷിച്ച വേളകൾ പൊറുക്കൂ
നിൻ വഴിയൊന്നുമാത്രം ശുഭം
കാലടി വയ്ക്കുവാൻ മുമ്പിൽ വിശാലത
നൽകി നീ നയിക്ക പാലിക്ക;-
5 നാളയെ ഗ്രഹിക്കാതലഞ്ഞു കേഴുമ്പോൾ
വഴിയിതെന്നരുളും ശബ്ദമേ
ആത്മാവിന്നാലോചന കേൾപ്പിക്ക പരനെ
കാതുകൾ തുറന്നു ശ്രദ്ധിക്കും;-
6 കുശവനിൽ മണ്ണുപോലുണ്മയായ് മെനയൂ
മാനത്തിൻ പാത്രമാക്കെന്നെ നീ
ശോധന ചെയ്ക നീ മിനുക്കു മെരുക്കൂ
ദേഹത്തെ ദേഹിയെ ആത്മാവെ;-