Krushinmel krushinmel kaanunnatharitha

Malayalam Hymn

Krushinmel krushinmel kaanunnatharitha

Krushinmel krushinmel kaanunnatharitha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാ പ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നു 2 ആത്മാവേ പാപത്തിൻ കാഴ്ച നീ കാണുക ദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ;- 3 ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ;- 4 പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി;- 5 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;- 6 പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;- 7 പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;- 8 ശത്രുത്വം വർദ്ധിച്ചാൽ പീഢകൾ കൂടിയാൽ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;- 9 ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു;-

Related Songs