Malayalam Hymn
Krushinmel nokkidumpol inneni
Krushinmel nokkidumpol inneni lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ക്രൂശിന്മേൽ നോക്കിടുമ്പോൾ ഇന്നെനിക്കാശ്വാസം
തന്റെ കഷ്ടങ്ങൾ ഏറെയല്ലോ...
നിന്ദ സഹിച്ചു നീ കുത്തേറ്റതാം
ചങ്കു പിളർന്നു നീ ചോരതന്നല്ലോ...
ബന്ധങ്ങൾ ഇന്നെനിക്കന്യമല്ലോ നാഥാ ...
തുണയായിരുന്നവർ തള്ളിയില്ലേ ..
കൂട്ടിനായ് വന്നവരെല്ലാം കൂറുമാറി പിന്നേ
കരുണയില്ലാതെന്നെ കൈവെടിഞ്ഞു;- ക്രൂശിന്മേൽ...
എന്തിനീ ശോധനകളെൻ ജീവിതത്തിൽ
ഏകനായ് തീർന്നിടുവാൻ നിൻ ഹിതമോ
സിംഹത്തിൻ കൂട്ടിലുമെന്നെ കരുതിയോനെ
തീചൂളയുടെ മധ്യത്തിലും താങ്ങിടണെ;- ക്രൂശിന്മേൽ...