Malayalam Hymn
Thirakal enne moodumpol
Thirakal enne moodumpol lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തിരകൾ എന്നെ മൂടുമ്പോൾ
അലകൾ എന്നെ ഉലയ്ക്കുമ്പോൾ (2)
അമരത്തു തലവെച്ച് ശാന്തമായ്
ഉറങ്ങുന്ന നാഥാ ഒന്നുണരേണമേ
ഉണരേണമേ നാഥാ എഴുന്നേൽക്കണേ
ഈ അലയാഴിയിൽ എൻ തുണയാകണേ (2)
1 തോണി തുഴഞ്ഞു ഞാൻ തളർന്നു നാഥാ
ഭാരം ഓരോന്നായ് ഇറക്കീടിലും (2)
ഉലയുന്ന തോണിയിൽ ചുക്കാൻ പിടിച്ചെന്നെ
അക്കരെ എത്തിപ്പാൻ നീ മാത്രമേ (2)
2 ഈ യാത്രയിൽ ഞാൻ ഏകനായ്
താണ്ടുവാൻ ദൂരം ഇനിയുമേറെ (2)
ഇരുൾ മൂടിയ ഈ അലയാഴിയിൽ
തിരി നാളമായ് വന്ന് വഴികാട്ടണേ (2)
3 ശീതകാലം കഴിയും വരെയും
വൈഷമ്യമാണീ യാത്ര മുന്നിൽ (2)
മന്ദമായ് ഊതുന്ന തെക്കൻകാറ്റേ
വീശേണമേ യാത്ര തുടർന്നീടുവാൻ (2)