Malayalam Hymn
Yeshuve nin sneham anubhavippaan polum
Yeshuve nin sneham anubhavippaan polum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവെ നിൻ സ്നേഹം അനുഭവിപ്പാൻ പോലും
യോഗ്യത എന്നിലില്ലാ
അങ്ങയുടെ മുൻപിൽ നിന്നിടുവാൻ പോലും
ആവതില്ല യേശുവെ
ഇത്ര മാത്രം എന്നെ സ്നേഹിച്ചിടാൻ
എന്തു ശ്രേഷ്ഠം നിൻ സ്നേഹമേ
ഇത്ര മാത്രം കനിഞ്ഞിടുവാൻ
എത്ര ഉന്നത സ്നേഹമേ
1 നൽകിയല്ലോ രക്ഷ നൽകിയല്ലോ
പാപി ആയിരുന്ന ഏഴയ്ക്ക്
സ്വർഗ്ഗം വിട്ടിറങ്ങി സ്വർഗ്ഗതാതൻ
മണ്ണാകുന്ന എന്നെ മകളാക്കാൻ;-
2 കാൽ വഴുതി ഞാൻ വീണു ഇരുളെന്നെ മൂടി മറഞ്ഞു
വെളിച്ചമായ് ഇറങ്ങി യേശു വിടുവിച്ചല്ലോ
എന്തു ഞാൻ പകരമായ് നൽകുമേ
ഇതാ എൻ ഹൃദയം സമർപ്പിക്കുന്നെ;-
3 ആശയില്ലാ ഭൂവിൽ നിരാശപ്പെടാതെ നില്പാൻ
ആശ നൽകി എൻ യേശു നടത്തിടുന്നു
ഇനിയും വരുമെന്ന് ചൊന്നവനെ
എന്നെ തൻ സ്വർഗ്ഗദേശേ ചേർപ്പാനായ്;-