Ashakthan mathiheenan njaan

Malayalam Hymn

Ashakthan mathiheenan njaan

Ashakthan mathiheenan njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അശക്തൻ മതിഹീനൻ ഞാൻ അപ്രാപ്തനേതിനും-നിൻ വൻ കൃപാ കടാക്ഷം ഒന്നെന്നെ നടത്തണം എന്നെ നടത്തണം, എന്നെ നടത്തണം നിൻ വൻ കൃപാ കടാക്ഷം ഒന്നെന്നെ നടത്തണം;- തരുന്നു ഞാൻ എൻ ദേഹം ദേഹി ആത്മമൊന്നുപോൽ സമ്പൂർണ്ണമായ് സമർപ്പിക്കുന്നു യാഗപീഠത്തിൽ യാഗപീഠത്തിൽ, നിൻ യാഗപീഠത്തിൽ സമ്പൂർണ്ണമായ് സമർപ്പിക്കുന്നു യാഗപീഠത്തിൽ;- നീ എന്നെ ഏതു പാതയിൽ നടത്തിയാലുമേ സന്തോഷമായ് പിൻ പറ്റുവാനരുൾക നിൻ കൃപ അരുൾക നിൻ കൃപ, അരുൾക നിൻ കൃപ സന്തോഷമായ് പിൻ പറ്റുവാനരുൾക നിൻ കൃപ;- ഞാൻ പാനം ചെയ് വാൻ നീ തരുന്ന പാനപാത്രത്തെ അതെവ്വിധം കൈപ്പാകിലും ഞാൻ പാനം ചെയ്തിടും പാനം ചെയ്തിടും, ഞാൻ പാനം ചെയ്തിടും അതെവ്വിധം കൈപ്പാകിലും ഞാൻ പാനം ചെയ്തിടും;-

Related Songs