Malayalam Hymn
Kannuneerode varunnitha njaan
Kannuneerode varunnitha njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കണ്ണുനീരോടെ വരുന്നിതാ ഞാൻ-എന്റെ
കണ്ണീരു മാനിക്കുന്ന നാഥനരികൽ
ഭാരത്താൽ എൻ മനം നീറിടിലും
രോഗത്താൽ എൻ ദേഹം തകർന്നീടിലും
എന്റെ പ്രാണനു ക്ഷയം ഒട്ടും ഭവിക്കുന്നില്ല
എന്റെ നാവിലോ സ്തുതിഗീതം പാടിടും ഞാൻ (2);- കണ്ണുനീരോ...
എൻ പ്രിയൻ സ്വന്തമാം മുന്തിരിതോട്ടത്തിൽ
കല്ലുകൾ മാറ്റി നട്ട മുന്തിരിവള്ളി ഞാൻ (2)
നല്ല ഫലം ലഭിപ്പാൻ കാത്ത എൻ പ്രീയൻ മുൻപിൽ
കാട്ടുമുന്തിരിയുടെ ഫലമായി മാറി ഞാൻ (2);- കണ്ണുനീരോ...
അപ്പനെ വിട്ടു ഞാൻ ധൂർത്തനായി പോയപ്പോൾ
പന്നിയിൻ ഭക്ഷണം എൻ ആഹാരമായപ്പോൾ (2)
മടങ്ങി ചെന്നാലോ എന്നെയും ചേർക്കുവാൻ
അപ്പനുണ്ടെന്നുള്ളതെൻ പ്രത്യാശ ഏറ്റുന്നേ(2);- കണ്ണുനീ...
എൻ സൂര്യൻ ഇനിയും അസ്തമിക്കയില്ല
എൻ ചന്ദ്രൻ ഇനിയും മറഞ്ഞു പോകില്ല (2)
യാഹെന്ന ദൈവം എൻ നിത്യ പ്രകാശമാം
എൻ ദു:ഖ കാലമോ വേഗമായ് തീർന്നു പോം (2);- കണ്ണുനീ...
ചെങ്കടൽ പകുത്ത് മറുകര എത്തിച്ച്
മാറായിൻ കൈയ് പ്പെനിക്ക് മാധുര്യമാക്കിയോൻ (2)
മന്നായിൻ ഭോജനത്താൽ മരുഭൂമിയിൽ നടത്തി
യോർദ്ദാൻ കടത്തി എന്നെ കനാനിൽ എത്തിക്കും (2);- കണ്ണുനീ...