Yeshu raajan varunnitha nashalokam

Malayalam Hymn

Yeshu raajan varunnitha nashalokam

Yeshu raajan varunnitha nashalokam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു രാജൻ വരുന്നിതാ നാശലോകം തകരുന്നേ ദൈവജനമേ ഉണർന്നിപ്പോൾ തലകളുയർത്തിപ്പാടുവിൻ എഴുന്നു ശോഭിപ്പീൻ ദീപം തെളിയിപ്പീൻ പറന്നുപോകാൻ കാലമേറ്റം അടുത്തുവരുന്നിതാ 2 യുദ്ധശബ്ദം മുഴങ്ങുന്നേ കാഹളങ്ങളൂതാറായ് എത്ര വേഗം ഉണർന്നു നീ ശക്തിയെ പുതുക്കുക;- എഴു.. 3 ജാതിജാതിയോടിതാ രാജ്യമെങ്ങും പൊരുതുന്നേ ജാതികൾ നിരാശയാൽ പരിഭ്രമിക്കും കാലമായ്;- എഴു.. 4 ദൈവസഭയതുണരട്ടെ അനുഭവങ്ങൾ കാണട്ടെ സമയം ലേശം കളയാതെ അരുമനാഥനെ സാക്ഷിപ്പിൻ;- എഴു.. 5 ആദ്യസ്നേഹം വിശ്വാസം ആദിമപ്രതിഷ്ഠയും പുതുക്കി ജീവിതത്തെ നീ കാത്തുസൂക്ഷിച്ചീടുക;- എഴു.. 6 നിൻ വിചാരണയിലെ ആട്ടിൻകൂട്ടം മുഴുവനും ദുഷ്ടജന്തു തൊട്ടിടാതെ ജാഗരിച്ചു കാത്തുകൊൾ;- എഴു.. 7 ഇടയശ്രേഷ്ഠൻ വെളിപ്പെടാൻ കാലമടുത്തുവരുന്നിതാ കൂലി തന്റെ കയ്യിലും പ്രതിഫലവുമായിതാ;- എഴു.. 8 നിൻ കിരീടം ആരുമെടുത്തിടാതെ സൂക്ഷിക്ക ജീവിത വസ്ത്രത്തെ നീ വെൺമയാക്കിക്കൊള്ളുക;- എഴു..

Related Songs