Yeshuvin thiru paadathil

Malayalam Hymn

Yeshuvin thiru paadathil

Yeshuvin thiru paadathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവിൻ തിരുപാദത്തിൽ ഇരുന്നു കേൾക്ക നാം തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 2 ദൈവ വചനം ജീവനും ശക്തിയും ആകയാൽ ആത്മ രക്ഷയുണ്ടേവനും ഉള്ളത്തിൽ കൈക്കൊണ്ടാൽ ആത്മ മരണം മാറും നീതിയിൽ അവൻ വാഴും;- കേൾക്കുക... 3 അന്ധന്നു കാഴ്ച നൽകുവാൻ വചനം മാർഗമാം സത്യത്തിൽ അതു കാക്കുവാൻ സ്വർഗ്ഗത്തിൻ ദാനമാം ഒഴിയാൻ നിത്യ നാശം കാലിന്നൊരു പ്രകാശം;- കേൾക്കുക... 4 സത്യദൈവത്തിൻ ഭക്തന്മാർ വചനം കാക്കയാൽ സൽപ്രവർത്തിക്കു ശക്തന്മാർ ആകുന്നു നാൾക്കുനാൾ ദൈവ മുഖപ്രസാദം നിത്യം അവർക്കാഹ്ളാദം;- കേൾക്കുക... 5 ലോകങ്ങൾ അവസാനിക്കും വാനവും ഇല്ലാതാം ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം;- കേൾക്കുക...

Related Songs