Malayalam Hymn
Yeshuvin paadathil
Yeshuvin paadathil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ പാദത്തിൽ അണഞ്ഞിടുന്നോർക്കവൻ
ആശ്വാസദായകൻ ആന്ദദായകൻ
ഇമ്പമോടിന്നു തൻ സന്നിധിയിൽ വന്നാൽ
തുമ്പമെല്ലാം തീർത്തിടും കണ്മണി പോൽ കാത്തിടും
നൊമ്പരമാർന്ന നിൻ ഹൃദയ
കവാടമിന്നിമ്പമോടെ നീ തുറന്നാൽ
ഉന്നതനന്ദനൻ ശ്രീയേശുനാഥൻ
സ്വന്തമായ് നിന്നെ തീർത്തിടുമെ
ആശയില്ലാതുള്ള വേളകളിൽ നിന്നിൽ
ആശ വെയ്ക്കാൻ എന്നെ പ്രാപ്തനാക്ക
ഈശനിൻ സന്നിധെ പ്രത്യാശയോടെ
ഞാൻ ആശ്വാസത്തിനായ് അണഞ്ഞിടുന്നു