Malayalam Hymn
Krupayarulu nathhaa
Krupayarulu nathhaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൃപയരുളു നാഥാ...
കൃപയരുളു നാഥാ...
ചൂടേറുമീയുലകിൽ അഭയമായ് നീ മാത്രം-2
കൈപ്പേറിടുന്നിതാ ഈ ലോക വാരിധേ...
മാറായെ മധുരമാക്കു...2
മുൻപിലും പിൻപിലും കരുതലിൻ മേഘമായ്
ഇരവിലും പകലിലും തണലേകും മേഘമായ് -2
മരുഭൂവിൽ കവലായ്
കരുതലിൻ കരങ്ങളായ്
കൃപയരുളു നാഥാ-2
ചെങ്കടൽ മുൻപിലും വൈരിയോ പിൻപിലും ഇരുളേറും പാതയിൽ ദീപമായ് വന്നിടും-2
കൈവിടാ സ്നേഹമായ്
മാറാത്ത ദൈവമായ്
യേശുവേ കൃപയരുളു -2
അനുദിന ജീവിത ഭാരങ്ങളഖിലം
ചുമന്നൊഴിച്ചിടുവാൻ കഴിവുള്ള നാഥനെ -2
പാദം നമിക്കുന്നെ നാമം ഉയർത്തുന്നെ
പ്രിയനേ യേശുനാഥാ -2