Sagara swargga bhumikal

Malayalam Hymn

Sagara swargga bhumikal

Sagara swargga bhumikal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേ നിന്തിരുമുമ്പിൽ വീണിതാ പ്രാർത്ഥിച്ചിടുന്നടിയങ്ങൾ 1 പ്രാർത്ഥന കേൾക്കും യേശുവേ ഉത്തരമേകണേ ക്ഷണം വിശ്വാസത്തിൻ കരം നീട്ടി യാചിച്ചിടുന്നു നിൻ സഭ;- 2 കൊയ്ത്തിനു പാകമായ് വയൽ കൊയ്യുവാൻ ദാസരെ വേണം വൻവിള കൊയ്തിടാൻ പ്രഭോ ദാസരെ വേഗമേകണേ;- 3 നിന്നെ മറന്നുറങ്ങുന്നു നിൻ സഭ ഭൂവിൽ നാഥനേ ആണികളേറ്റ നിൻകരം നീട്ടിയുണർത്തൂ കാന്തയെ;- 4 അന്ധകാരത്തിൻ ശക്തികൾ കീഴടക്കുന്നു ഭൂമിയെ നിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ നിൻകൃപയേകണേ പരാ;- 5 വീഴ്ചകൾ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോ പുത്രന്റെ നാമത്തിലവ മുറ്റും ക്ഷമിച്ചിടേണമേ;- നിൻ മഹാ സ്നേഹമേശുവേ എൻ : എന്ന രീതി

Related Songs