Chengkadal munnil kandidunnu

Malayalam Hymn

Chengkadal munnil kandidunnu

Chengkadal munnil kandidunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചെങ്കടൽ മുന്നിൽ കണ്ടിടുന്നു വഴിയറിയാതെ ഉഴറിടുന്നു വാഗ്ദത്തം ചെവികളിൽ മുഴങ്ങിടുന്നു വാക്കുമാറാത്തോനേ കാത്തിടുന്നു അലറുന്ന തിരകളെൻ മുന്നിലുണ്ട് ശത്രുവിൻ ആരവം പിന്നിലുണ്ട് മുറിയുന്ന വാക്കുകൾ കേൾക്കുന്നുണ്ട് എങ്കിലും നിൻ കരം കൂടെയുണ്ട് എൻ മനം ഭാരത്താൽ തളരുന്നുണ്ട് തൻ സ്വരം കേൾക്കാതുലയുന്നുണ്ട് അറിയാതെൻ കണ്ണുകൾ നിറയുന്നുണ്ട് എങ്കിലും നിൻ ദയ കൂട്ടിനുണ്ട് കാറ്റുകൾ ശക്തമായ് വീശുന്നുണ്ട് ചെങ്കടൽ രണ്ടായി പിളരുന്നുണ്ട് ഉണങ്ങിയ നിലങ്ങളെ കാണുന്നുണ്ട് മിരിയാമിൻ തപ്പുകൾ ഉയരുന്നുണ്ട് നടത്തിയ വിധങ്ങളെ ഓർത്തിടുക അത്ഭുത വഴികൾ കണ്ടിടുക വൈരിയിൻ രോദനം കേട്ടിടുക ഉന്നത നാമത്തേ വാഴ്ത്തീടുക ചെങ്കടൽ പിന്നിൽ മറഞ്ഞിട്ടുന്നു വഴികാട്ടിയായ് മുന്നിൽ നടന്നീടുന്നു വാഗ്ദത്ത ദേശത്തേ കണ്ടിടുന്നു വാക്കു മാറാത്തോനേ വാഴ്ത്തിടുന്നു

Related Songs