Malayalam Hymn
Aazhatthil ange ariyuvaan
Aazhatthil ange ariyuvaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആഴത്തിൽ അങ്ങേ അറിയുവാൻ
എന്നേശുവേ കൊതിയായിടുന്നേ
ആഴത്തിൽ അങ്ങേ സ്നേഹിക്കുവാൻ
ഉള്ളിന്റെയുള്ളം തുടിച്ചുയരുന്നേ
എൻ ദൈവമേ എൻ സ്വന്തമേ
എൻ യേശുവേ എൻ ജീവനെ
ദൈവത്തിൻ സ്നേഹത്തിന്റെ വീതിയുയരങ്ങളും
നീളവുമാഴങ്ങളും ആരാഞ്ഞീടുന്നെ
പാപച്ചെറ്റിൽ കിടന്നന്നും നാറ്റം വമിച്ചാലും
പാപമില്ല പരിശുന്ധനെന്നെ മാറോടണച്ചു
എന്നെ മാറോടണച്ചു (എൻ ദൈവമേ)
ഭൂകമ്പം പോലെയെന്റെ ജീവനിൽ വന്നണഞ്ഞ
സ്ഫോടന ശബ്ദങ്ങളും കേട്ടതില്ല ഞാൻ
സ്നേഹക്കൊടുക്കാറ്റിൽ ശബ്ദം കാതിൽ തുളച്ചിറങ്ങി
ആഴത്തിലേശുവിൻ സ്നേഹത്തിൽ ഞാൻ
മറഞ്ഞിരുന്നു ഞാൻ മറഞ്ഞിരുന്നു (എൻ ദൈവമേ)
ദൂരത്തായി ഇനി പോയിടല്ലേ
രാവേറെയായി വീടും അകലയായ് (എൻ ദൈവമേ)