Mattoru niravum - aathmaavin aazhatthil

Malayalam Hymn

Mattoru niravum - aathmaavin aazhatthil

Mattoru niravum - aathmaavin aazhatthil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മറ്റൊരു നിറവും വേണ്ടെനിക്ക് ആത്മാവിൻ നിറവ് എനിക്കേകിടണേ എന്തെല്ലാം കുറഞെന്നിൽ തീർന്നെന്നാലും നിൻ ആത്മശക്തി എന്നിൽ വർദ്ധിച്ചിടണേ നിൻ സാക്ഷിയാകുവാൻ നിൻ വേല ചെയ്യുവാൻ വിൺ ശക്തി എന്നിൽ പകർന്നിടണമേ (2) മുട്ടോളം അല്ല അരയോളം പോരാ ആത്മാവിൻ ആഴത്തിൽ നിർത്തേണമേ (2) ലോകത്തിൻ മോഹങ്ങളെ വെറുത്തീടുവാൻ ദുഷ്ടാത്മ സേനകളോടെതിർത്തിടുവാൻ സർവ്വായുധങ്ങളെ ധരിച്ചു മുന്നേറുവാൻ അത്യന്ത ശക്തിയെന്നിൽ നിറച്ചിടുക ആത്മാവിൻ വരങ്ങളിൽ ജ്വലിച്ചിടുവാൻ ആത്മാവിൻ ഫലങ്ങളാൽ നിറഞ്ഞിടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻ ആരാധിച്ചിടുവാൻ വൻ കൃപ എന്നിൽ പകർന്നിടണേ മാളികം മുറിയിൽ കാത്തിരുന്നോർ അത്യന്ത ശക്തിയാൽ നിറഞ്ഞപോലെ പുതു ഭാഷ നൽകണേ പുതു ധൈര്യം പകരണെ യേശുവിൻ സാക്ഷ്യത്തെ ഘോഷിക്കുവാൻ

Related Songs