En priya rakshanan neethiyin suryanai

Malayalam Hymn

En priya rakshanan neethiyin suryanai

En priya rakshanan neethiyin suryanai lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് തേജസ്സിൽ വെളിപ്പെടുമേ താമസമെന്നിയേ മേഘത്തിൽ വരും താൻ കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ് 1 യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു കാൽവറിയിൽ നടന്നു പോയവൻ ശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻ 2 ആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ ഇഹത്തിലെ കഷ്ടം സാരമോ? പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവും സ്വർഗ്ഗീയ സന്തോഷ-മിഹത്തിലുണ്ടിന്നലേക്കാൾ 3 നീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ എൻ ഇരുൾനിറം മാറിടുമെ രാജരാജപ്രതിമയെ ധരിപ്പിച്ചെന്നെ തൻ കൂടവെയിരുത്തുന്ന രാജാവു വേഗം വരും 4 സന്താപം തീർത്തിട്ടു അന്തമില്ലായുഗം കാന്തനുമായി വാഴുവാൻ ഉള്ളം കൊതിക്കുന്നെ പാദങ്ങൾ പൊങ്ങുന്നെ എന്നിങ്ങു വന്നെന്നെ ചേർത്തിടും പ്രേമകാന്തൻ

Related Songs