Malayalam Hymn
Yeshuve nin padam kumbidunee
Yeshuve nin padam kumbidunee lyrics · Malayalam Christian Song · Video
The HymnalKey of F#
0 plays
Lyrics
യേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ (2)
1 നിസ്തുല സ്നേഹത്താലെ ക്രിസ്തുവേ എന്നെയും നീ
നിൻ മകനാക്കുവാൻ തിന്മകൾ നീക്കുവാൻ വിൺമഹിമ വെടിഞ്ഞു
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
2 സ്നേഹത്തിന്നാഴിതന്നിൽ മുങ്ങി ഞാനിന്നു മന്നിൽ
ആമയം മാറിയും ആനന്ദമേറിയും വാഴുന്നു ഭീതിയെന്യേ
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
3 എന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രേ
ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാൻ എന്തൊരുഭാഗ്യമിത്
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
4 ഭൂതലം വെന്തുരുകും താരകങ്ങൾ മറയും-
അന്നുമെൻ യേശുവിൻ അൻപിൻ-കരങ്ങളിൽ
സാധു ഞാൻ വിശ്രമിക്കും
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ