En yeshuve nadathidane nin

Malayalam Hymn

En yeshuve nadathidane nin

En yeshuve nadathidane nin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെ 1 കൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങും കാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ;- 2 ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ല ശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം;- 3 നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലും ആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്റെ വാസം;- 4 നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാം സംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം;- 5 രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാ ഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ പാടും നിൻകീർത്തനങ്ങൾ;-

Related Songs