Malayalam Hymn
Kathu kathekanai nin varavorthu
Kathu kathekanai nin varavorthu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കാത്തു കാത്തേകനായ് നിൻ വരവോർത്തു ഞാൻ
നാളെത്ര നീക്കിയെൻ യേശുദേവാ
കാണും പ്രപഞ്ചമോ മാറുമെന്നാകിലും
മാറാത്ത വാക്കു നീ തന്നതല്ലോ
2 സംസാര സാഗരേ നീന്തി നീന്തി ഞാൻ
സന്താപത്താലുഴന്നീടുന്നയ്യോ
സന്തോഷമേകുവാൻ നിൻകൂടെ വാഴുവാൻ
സൗന്ദര്യ പൊൻമുഖം കണ്ടിടുവാൻ
3 സ്വന്തമായൊന്നുമേ കാണുവാനില്ലിതിൽ
സ്വന്തമായ് നീ മതി യേശുദേവാ
ബന്ധുക്കൾ മിത്രരും അന്ത്യസമയമേ
പിന്തിരിഞ്ഞീടുമാ ശോകരംഗം
4 ആശ്വാസമേകുക വിശ്വാസനായക
നശ്വരനാടക-മാണീ ലോകം
ആശിഷമേകുക എൻ ശ്വാസം പോംവരെ
നിൻഗാനം പാടുവാൻ ശക്തി നൽക