Malayalam Hymn
Kathu kathu ninnnidumma shuddhimaanmare
Kathu kathu ninnnidumma shuddhimaanmare lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാത്തു കാത്തു നിന്നിടുന്ന ശുദ്ധിമാന്മാരെ
പറന്നു പോയി വിശ്രമിപ്പാൻ കാലമടുത്തിതാ (2)
ഒരുങ്ങിട്ടുണ്ടോ നീ.. ഒരുങ്ങിട്ടുണ്ടോ നീ..
യേശുരാജൻ വരവിനായി ഒരുങ്ങിട്ടുണ്ടോ നീ (2)
ദേശത്തെങ്ങും അന്ധകാരം വ്യാപരിക്കുമ്പോൾ
നിന്നിലുള്ള വെളിച്ചത്തെ നീ ജ്വലിപ്പിച്ചീടണം (2)
ലോകമാം സമുദ്രത്തിൽ നീ യാത്ര ചെയ്യുമ്പോൾ
ശോകമില്ലാതോടുവാൻ ബലം ധരിക്കേണം(2);-ഒരുങ്ങി...
വ്യാധിമൂലം ലോകം മുഴുവൻ സ്തംഭിച്ചീടുമ്പോൾ
കാഹളം മുഴങ്ങാൻ സമയം അടുത്തെന്നറിയുക
ഈ ഭൂവിലെങ്ങും യുദ്ധ ശ്രുതികൾ മുഴങ്ങും നേരത്തിൽ
മണവാട്ടിയം തിരുസഭയെ പറന്നു പോകാറായി(2);-ഒരുങ്ങി...
കാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടും നേരം
നൊടിയിടയിൽ വിശുദ്ധ സംഘം പറന്നു പോകുമേ(2)
സ്വർഗ്ഗ സീയോൻ നമുക്ക് വേണ്ടി ഒരുക്കിടുന്നതാകയാൽ
യുഗായുഗമായി പ്രിയൻ കൂടെ വാണിടുമേ നാം (2);-ഒരുങ്ങി...