Kantha varavu kathu kathu

Malayalam Hymn

Kantha varavu kathu kathu

Kantha varavu kathu kathu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാന്താ വരവു കാത്തു കാത്തു ഞങ്ങൾ എത്രനാൾ പാർത്തിടേണം; എത്രയോ കാലമായ് നോക്കി നോക്കി പാരിൽ മാത്രയും മാറാതെ കാത്തുനിന്നീടുന്നു(2) എന്നുവന്നു കണ്ടിടും പൊൻമുഖം ഒന്നു ചുംബിക്കുവാൻ വരുമേ തിരുവായ്മൊഴിഞ്ഞ-വനരുളിയപോൽ വചനം നിറവേറ്റാൻ വന്നു സഭയെ ചേർത്തിടാൻ വേഗം മഹിമയിലെടുപ്പാൻ-കൊണ്ടു വിരുന്നുശാലയിൽ പോയ് ചേർത്തു പന്തിയിലിരുത്താൻ 2 ലോകം ആകെയിളകുന്നു രാജ്യം ഞെട്ടിവിറയ്ക്കുന്നു; വിശുദ്ധഗണങ്ങൾ നൊടിനേരം തന്നി- ലുയിർത്തു മണ്ണിൽനിന്നുയരെപ്പോകും(2) ഓർത്തു ധ്യാനിക്കുന്തോറും എന്നുള്ളം ആനന്ദിക്കുന്നേ;- വരുമേ.. 3 സ്വർഗ്ഗീയ നാടെന്നു കാണാം എന്റെ വീട്ടിലെന്നെത്താം; നവയെരുശലേം മഹിമനിറഞ്ഞു- ഇറങ്ങിവരുന്ന സമയം ഓർക്കുമ്പോൾ(2) സ്നേഹം വർദ്ധിച്ചീടുന്നേ പ്രത്യാശയേറിവരുന്നേ;- വരുമേ... 4 സീയോനിൽ വാഴുന്ന കാലം എത്ര ഭാഗ്യകരമത്; സ്വർഗ്ഗീയദൂതരും ശുദ്ധമൊന്നുപോൽ- ആമോദമായെന്നും വാഴ്ത്തിസ്തുതിക്കുന്ന(2) ഭാഗ്യത്തെ ഓർത്തിടുന്തോറും ഉള്ളം ആനന്ദിക്കുന്നേ;- വരുമേ...

Related Songs